ഓച്ചിറ: ഓച്ചിറ ക്ഷേത്ര ഭരണ സമിതി മഹാത്മാഗാന്ധിയുടെ 150 -ാം ജന്മവാർഷികം ഉപവാസ യജ്ഞത്തോടെ ആചരിച്ചു. ക്ഷേത്ര മൈതാനത്ത് പ്രത്യേകം കെട്ടിയുയർത്തിയ പന്തലിൽ സംഘടിപ്പിച്ച ഉപവാസ യജ്ഞം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഫ്രൊഫ. എ. ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഭരണ സമിതി ആക്ടിംഗ് സെക്രട്ടറി കളരിയ്ക്കൽ ജയപ്രകാശ് ഗാന്ധി സന്ദേശം നൽകി. അരവിന്ദാക്ഷൻ, കെ.കെ. സുനിൽ കുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു പാഞ്ചജന്യം, മങ്കുഴി മോഹനൻ, എസ്. നന്ദകുമാർ, മനോജ് കീപ്പള്ളി, ദിലീപ് കുറങ്ങപ്പള്ളി, എം.വി. ശ്യാം, വയലിൽ സന്തോഷ്, വിമൽ ഡാനി എന്നിവർ പ്രസംഗിച്ചു. രാവിലെ 9.30ന് ആരംഭിച്ച ഉപവാസ് യജ്ഞം 11.30 ഒാടെ സമാപിച്ചു. ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി.