punnathala
പുന്നത്തല സർവീസ് സഹകരണ ബാങ്കിൽ മുറ്റത്തെ മുല്ല പദ്ധതിയുടെ ഉദ്ഘാടനം എ. രാജീവ് നിർവഹിക്കുന്നു

കൊല്ലം: സംസ്ഥാന സർക്കാർ കുടുംബശ്രീ യൂണിറ്റുകൾ വഴി നടപ്പിലാക്കുന്ന 'മുറ്രത്തെ മുല്ല' ലഘു വായ്പാ പദ്ധതി പുന്നത്തല സർവീസ് സഹകരണ ബാങ്കിൽ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരണം ബാങ്ക് പ്രസിഡന്റ് എ. രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണ സമിതി അംഗവും നഗരസഭാ കൗൺസിലറുമായ എസ്. രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു.

ബാങ്ക് സെക്രട്ടറി ഇൻചാർജ് ടി. വസന്ത റിപ്പോർട്ട് അവതരിപ്പിച്ചു. ആർ. ദിലീപ് കുമാർ നന്ദി പറഞ്ഞു. ഭരണസമിതി അംഗങ്ങളായ എം. ശ്രീകണ്ഠൻ നായർ, വൽസലാകുമാരി, കെ.എസ്. രമണി, കെ.എൻ. ബാഹുലേയൻ തമ്പി, വി. ഗീത, ആർ. ബാലചന്ദ്രൻ, ജെ. ജയകുമാർ, കെ. കൃഷ്ണകുമാർ, എസ്. ശ്രീജി, കൗൺസിലർമാരായ ഡോ. ആനേപ്പിൽ സുജിത്ത്, തൂവനാട്ട് വി. സുരേഷ് കുമാർ, കുടുംബശ്രീ എ.ഡി.എസുമാരായ സുജാത, ശ്രീലത, ശ്യാമള, എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ബാങ്കിന്റെ നവീകരിച്ച എ.സി മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും നടന്നു.