chief
കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ സംഘടിപ്പിച്ച 'എന്റെ സ്കൂൾ

 സ്കൂളിന്റെ മുന്നേറ്റത്തിന് കേരളകൗമുദി ആരംഭിച്ച എന്റെ സ്‌കൂൾ പദ്ധതിയുടെ ഭാഗമായിരുന്നു കൂട്ടായ്‌മ

കൊല്ലം: ഓർമ്മകളുടെ പിൻവിളികൾ തേടി പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും കൊല്ലം ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസിന്റെ അക്ഷര മുറ്റത്ത് ഒത്തുകൂടി. സ്വാതി തിരുന്നാൾ മഹാരാജാവ് സ്ഥാപിച്ച സരസ്വതി ക്ഷേത്രത്തിന്റെ സമഗ്ര മുന്നേറ്റത്തിന് കേരളകൗമുദി ആരംഭിച്ച എന്റെ സ്‌കൂൾ പദ്ധതിയുടെ ഭാഗമായാണ് അപൂർവമായ ഒത്തുചേരലിന് വേദിയൊരുങ്ങിയത്. കൂട്ടായ്‌മ മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്‌തു.

സ്വതന്ത്രവും നിഷ്‌പക്ഷവുമായ നിലപാടുകളിലൂടെ കേരളത്തിലെ വിദ്യാർത്ഥികളെ ശരിയായ ദിശയിലേക്ക് നയിക്കാൻ കേരളകൗമുദിക്ക് കഴിയുന്നതായി മേയർ പറഞ്ഞു. സ്‌കൂളിന്റെ മുന്നേറ്റത്തിന് ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണ്. കോഴിക്കോട് നടക്കാവ് സർക്കാർ സ്‌കൂളിനെ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തിയത് മാതൃകയാക്കാം. നഗരസഭയുടെ എല്ലാ പിന്തുണയും സ്‌കൂളിനുണ്ട്. അഭിമാനകരമായ ചരിത്ര മുഹൂർത്തങ്ങളുള്ള സ്‌കൂളിനെ മുന്നോട്ട് നയിച്ചത് സമർപ്പിത അദ്ധ്യാപനം നടത്തിയ അദ്ധ്യാപകരാണ്. തലമുറകളെ സാമൂഹിക ബോധത്തോട് ചേർത്ത് നിറുത്തിയത് കേരളകൗമുദിയുടെ എഡിറ്റോറിയലുകളാണെന്നും മേയർ പറഞ്ഞു.

പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്താൻ സമാനതകളില്ലാത്ത ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് പറഞ്ഞു. അതിന് പുറമെയുള്ള സഹായങ്ങളും സൗകര്യങ്ങളുമായി ഒപ്പമെത്താൻ നഗരസഭ തയ്യാറാണെന്നും വിജയ ഫ്രാൻസിസ് പറഞ്ഞു.

കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ബ്യൂറോ ചീഫ് സി. വിമൽകുമാർ, സ്കൂൾ പ്രഥമാദ്ധ്യാപകൻ എച്ച്. നൗഷാദ്, മുൻ പ്രിൻസിപ്പൽ എം. സുജയ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി.എസ്. അസിതകുമാരി, മുൻ അദ്ധ്യാപകരായ എസ്. മാധുരി, ആർ. രാജമണി, കടപ്പാൽ ബി. കുമാരി ഗീത, പൂർവ വിദ്യാർത്ഥി കുരുവിള ജോസഫ് തുടങ്ങിയവർ സംസാരിച്ചു. 1950ൽ സ്‌കൂളിൽ പഠിച്ചിരുന്ന തേവള്ളി സ്വദേശിയായ എൻ.കൃഷ്‌ണകമ്മത്തും സംഗമത്തിനെത്തിയിരുന്നു.

പ്രഥമ അദ്ധ്യാപകൻ എച്ച്. നൗഷാദ്, മുൻ പ്രിൻസിപ്പൽ എം. സുജയ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി.എസ്. അസിതകുമാരി, മുൻ അദ്ധ്യാപകരായ എസ്. മാധുരി, ആർ. രാജമണി, കടപ്പാൽ ബി. കുമാരി ഗീത എന്നിവരെ കേരളകൗമുദിയുടെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.