കൊല്ലം: പരവൂർ നാടകോത്സവം നവംബർ ഒന്ന് മുതൽ 10 വരെ പരവൂരിൽ നടക്കും. ഇതോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗം പരവൂർ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. പരവൂർ മുനിസിപ്പൽ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പാലിറ്റി വൈസി ചെയർപേഴ്സൺ ആർ. ഷീബ, കൃഷ്ണചന്ദ്ര മോഹൻ, ദിനേശ് മണി, രാജു, പരവൂർ സെബാസ്റ്റ്യൻ, അരങ്ങ് സജി, കെ.കെ. സുരേന്ദ്രൻ, സഫീർ, വിജയൻ പിള്ള, എന്നിവർ സംസാരിച്ചു. അനിൽ ജി. പരവൂർ സ്വാഗതവും ജയൻ മാമൂട് നന്ദിയും പറഞ്ഞു.
ജി.എസ്. ജയലാൽ എം.എൽ.എ, കെ.പി. കുറുപ്പ്, നെടുങ്ങോലം രഘു, ആർ. ഷീബ (രക്ഷാധികാരികൾ), കെ. സേതുമാധവൻ (ചെയർമാൻ), ജി. അനിൽ പരവൂർ (ജനറൽ കൺവീനർ) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തിരഞ്ഞെടുത്തു.
വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും യോഗത്തിൽ നടന്നു. ഫൈനാൻസ് കമ്മിറ്റി: സുധീർ ചെല്ലപ്പൻ (ചെയർമാൻ), വിജയകുമാര കുറുപ്പ് (കൺവീനർ). പ്രോഗ്രാം കമ്മിറ്റി: രാജു (ചെയർമാൻ), മഹാദ് (കൺവീനർ). റിസപ്ഷൻ കമ്മിറ്റി: ജയരാജ് (ചെയർമാൻ), ലൗലി (കൺവീനർ). വോളന്ററി കമ്മറ്റി: കെ.കെ. സുരേന്ദ്രൻ (ചെയർമാൻ), സതീശൻ (കൺവീനർ). പബ്ലിസിറ്റി കമ്മിറ്റി അബ്ദുൾറഹിം (ചെയർമാൻ), ശശിധരൻ നായർ (കൺവീനർ).