കരുനാഗപ്പള്ളി : ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.സി.സി കേഡറ്റുകൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കരുനാഗപ്പള്ളി നഗരസഭാ അധികൃതർക്ക് കൈമാറി. കൗൺസിലർ എൻ.സി. ശ്രീകുമാർ, മുനിസിപ്പൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് ഫൈസൽ, സി.എസ്. അഷ്‌റഫ്, ആർ. ശ്യാംകുമാർ, സുബൈദാർ വെൽവന്ദ്‌സിംഗ്, പി.ടി.എ പ്രസിഡന്റ് അനിൽ പാലവിള, ഹെഡ്മിസ്ട്രസ് മേരി ടി. അലക്‌സ്, ഷിഹാബ് എസ്. പൈനുംമൂട്, എൻ.സി.സി ഓഫീസർമാരായ വി.ജി. ബോണി, എച്ച്. സതീഷ് എന്നിവർ പങ്കെടുത്തു.