photo
ഗാന്ധി കലോത്സവം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: അനിൽ.എസ്.കല്ലേലിഭാഗം ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി :ഗാന്ധിദർശൻ പരിപാടിയുടെ ഭാഗമായി കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെ ഗാന്ധി കലോത്സവം ലാലാജി ഗ്രന്ഥശാല ഹാളിൽ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി താലൂക്കിലെ യു.പി, ഹൈസ്‌കൂൾ വിഭാഗത്തിലെ 80 ഓളം കുട്ടികൾ പ്രസംഗം, ചിത്രരചന, ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് അംഗം അഡ്വ: അനിൽ എസ്. കല്ലേലിഭാഗം ഉദ്‌ഘാടനം ചെയ്‌തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. പി.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ഡയറക്ടർ ജി.ആർ. കൃഷ്ണകുമാർ മുഖ്യാതിഥി ആയിരുന്നു. കൺവീനർ ജി. മഞ്ജുക്കുട്ടൻ, മുഹമ്മദ് സലിം ഖാൻ, സുധീർ, അനുശ്രീ, ആദിൽ, സുമയ്യ എന്നിവർ പ്രസംഗിച്ചു.