nagara
പുനലൂർ നഗരസഭയുടെ നിയന്ത്രണത്തിൽ ആരംഭിച്ച നിയമ സേവന ക്ലിനിക്കിൻെറ പ്രവർത്തനോദ്ഘാടനം ജില്ലാ ജഡ്ജ് എസ്.എച്ച്.പഞ്ചാപകേശൻ നിർവഹിക്കുന്നു.

പുനലൂർ: നഗരസഭയുടെ നിയന്ത്രണത്തിൽ പുനലൂരിൽ നിയമ സേവന ക്ലിനിക്കിൻെറ പ്രവർത്തനം ആരംഭിച്ചു. ജില്ലാ ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശൻ ക്ലിനിക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, അംജത്ത് ബിനു, ബി. സുജാത, കൗൺസിലർമാരായ ലളിതമ്മ, പ്രസന്ന കൃഷ്ണകുമാർ, സിന്ധു ബൈജു, പുനലൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പ്രദീപ് ചന്ദ്രൻ, അഡ്വ. വിളക്കുടി രാജേന്ദ്രൻ, ഹെൽത്ത് സൂപ്രണ്ട് അജി, ആയൂർ ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.