കൊല്ലം: തേവള്ളി മാർക്കറ്റ് ജംഗ്ഷന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ അടച്ചിട്ട മുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി. ചുറ്റുമതിൽ നിർമ്മിക്കാനെത്തിയ തൊഴിലാളികളാണ് പുരയിടത്തിലെ ഷെഡിനകത്തു കിടന്ന തലയോട്ടി കണ്ടത്. ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ തലയോട്ടി സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചു.
വർഷങ്ങളുടെ പഴക്കമുണ്ട് തലയോട്ടിക്ക്. സംഭവത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഷെഡിൽ മൃതദേഹം കിടന്നതിന്റെ സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. മറ്റു ശരീര ഭാഗങ്ങളുടെ അവശിഷ്ടങ്ങളും പരിസരത്ത് നിന്ന് ലഭിച്ചിട്ടില്ല. പഴയ തടികളും മറ്റു സാധനങ്ങളും സൂക്ഷിക്കുന്ന ഷെഡ് ഇരുപത് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചതാണ്. രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.