തൊടിയൂർ: ജീവിതത്തിന്റെ സുവർണകാലം നാടിന് വേണ്ടി സമർപ്പിച്ചവരാണ് സൈനികരെന്ന് ആർ. രാമചന്ദ്രൻ എം. എൽ.എ പറഞ്ഞു. കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കല്ലേലിഭാഗം യൂണിറ്റ് വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈനികരെ സമൂഹം ആദരവോടെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നതിൽ വലിയ പങ്കാണ് എക്സ് സർവീസ് ലീഗ് വഹിച്ചിട്ടുള്ളത്. അതിലുപരി പരസ്പരം അറിയാനും ഒത്തുചേരാനുമുള്ള അവസരം ഒരുക്കിയതും എക്സ് സർവീസ് ലീഗാണെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിറ്റ് പ്രസിഡന്റ് കെ. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ലീഗ് സംസ്ഥാന പ്രസിഡന്റ് ബ്രിഗേഡിയർ ജി. ആനന്ദക്കുട്ടൻ സ്മൃതിമണ്ഡപ സമർപ്പണം നടത്തി. പി.കെ. രവീന്ദ്രൻ പിള്ള അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ പി. സതീശ് ചന്ദ്രൻ സുമേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ലോക സ്പെഷ്യൽ ഒളിമ്പിക്സ് 100, 200 മീറ്റർ വെള്ളി മെഡൽ ജേതാവ് ആര്യയെ എൻ. ജനാർദ്ദനൻ പിള്ള അനുമോദിച്ചു. മുതിർന്ന അംഗങ്ങളായ ശാന്താ ചക്രപണി, വി. ഗോപാലകൃഷ്ണൻ എന്നിവരെ കേണൽ ശശികുമാർ ആദരിച്ചു. ശിവദാസൻ പിള്ള ചികിത്സാ സഹായധനം വിതരണം ചെയ്തു. തുളസി ശങ്കർ, ശാന്താചക്രപാണി ,
ലീനാകുമാരി, വിനയുമാർ, കെ.ആർ. രാഗേഷ്, എൻ. സരസാധരൻ എന്നിവർ സംസാരിച്ചു. ജെ. ബാബു സ്വാഗതവും എം.കെ സുബൈർ കുട്ടി നന്ദിയും പറഞ്ഞു.