കൊല്ലം: ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെയും കെ.പി എം സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ഇന്റർസ്കൂൾ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. എൽ.ആർ.സി ജോയിന്റ് സെക്രട്ടറി സുബിൻ മത്സരത്തിന് നേതൃത്വം നൽകി.
മത്സരത്തിൽ വർക്കല എം.ജി.എം സ്കൂളിലെ അൽബി അഫ്‌സൽ, അപർണ എന്നിവർ ഒന്നാം സ്ഥാനവും മയ്യനാട് എച്ച്.എസ്.എസിലെ നജുമ, നന്ദന എന്നിവർ രണ്ടാം സ്ഥാനവും പുല്ലിച്ചിറ സെന്റ് മേരീസ് സ്കൂളിലെ മുഹമ്മദ് അലി, ടീന എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ.പി.എം സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഷാജി, എൽ.ആർ.സി ഭരണസമിതി അംഗങ്ങളായ രാജു കരുണാകരൻ, ഗിരിപ്രേമാനന്ദ് എന്നിവർ സമ്മാനവിതരണം നിർവഹിച്ചു.