പുത്തൂർ : ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് പൂത്തൂരിലെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധക്കത്തയച്ചു. 101 കത്തുകളാണ് അയച്ചത്. കത്തയയ്ക്കൽ പ്രതിഷേധത്തിന്റെ ഉദ്ഘാടനം കോൺഗ്രസ് പാങ്ങോട് മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് ആലപ്പാട് നിർവഹിച്ചു. വിമൽ ചെറുപൊയ്ക, വിഷ്ണു പവിത്രേശ്വരം, പ്രിൻസ് ബന്യാം, ശ്രീജിത്, മിറിൽ തടത്തിൽ, നിതിൻ പാങ്ങോട്, ലിബിൻ ഡാവേലിൽ, അലൻ ലാലി എന്നിവർ നേതൃത്വം കൊടുത്തു.