ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടന്നു. ഗ്രാമ പഞ്ചായത്തംഗം കെ.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ചക്കുവള്ളി ജംഗ്ഷൻ, പബ്ലിക്ക് മാർക്കറ്റ് റോഡുകൾക്കിരുവശവും കാടുകയറിക്കിടന്ന സ്ഥലങ്ങൾ വൃത്തിയാക്കി. വൈകിട്ട് സത്യം അഹിംസ എന്ന പേരിൽ ഗാന്ധി സന്ദേശവും ചെസ് പഠനക്യാമ്പും സൗഹൃദ ചെസ് മത്സരവും നടന്നു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്തംഗം സഹദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ സമ്മാനദാനം നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. ശശികുമാർ ഗാന്ധിജയന്തി സന്ദേശം നല്കി. അനിൽ പി. തോമസ്, എം. സുൽഫിഖാൻ റാവുത്തർ, ടി.എസ്. സമീർ, വിനുകുമാർ പാലമൂട്ടിൽ, രാജേഷ് വാവ, അക്കരയിൽ ബൈജു, റെജി ജോൺ ചക്കുവള്ളി, നൗഷാദ് ടി. എസ്, യഹ്യഖാൻ, അറഫ ഷാനവാസ്, ഷിനോജ് ചാക്കോ, ദിവ്യാ ശക്തി കുമാർ തുടങ്ങിയവർ സംസാരിച്ചു.