vyapari
വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടന്ന ഓയൂർ വ്യാപാരോത്സവം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഓയൂർ യൂണി​റ്റ് സംഘടിപ്പിച്ച വ്യാപാരോത്സവം 2019ന്റെ കൂപ്പൺ നറുക്കെടുപ്പും പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. യൂണി​റ്റ് പ്രസിഡന്റ് എസ്. സാദിക്ക് അദ്ധ്യക്ഷത വഹിച്ചു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് സാന്ത്വനസ്പർശത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തർ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി. കെ.വി.വി.ഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി ഗോപകുമാർ പ്രളയഫണ്ട് ഏ​റ്റുവാങ്ങി. ഓയൂർ ജമാ അത്ത് ചീഫ് ഇമാം സൈനുദ്ദീൻ റഷാദി, ജി. സനിൽ, എസ്. രേഖ, എസ്. കബീർ, എ. നവാസ് പുത്തൻവീട്, എം. രാജൻകുട്ടി, എസ്. സുൽഫി, ഡി. രമേശൻ, എ. ജലാലുദ്ദീൻ, എ. സിറാജുദ്ദീൻ, ആർ. ബിജുനാഥൻ, ജി. തുളസീധരൻ നായർ, ആർ. സന്തോഷ്‌ കുമാർ, യൂണി​റ്റ് ജനറൽ സെക്രട്ടറി കെ. രാജേന്ദ്രൻ, ട്രഷറർ കെ.എം. കൊച്ചുകോശി എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനമേള നടന്നു.