കരുനാഗപ്പള്ളി: പുലർച്ചെ തെളിച്ച് വെച്ച നിലവിളക്കിൽ നിന്ന് തീ പടർന്ന് വീടിന്റെ മുൻവശത്തിട്ടിരുന്ന സോഫകൾ കത്തി നശിച്ചു. മൂന്ന് ജന്നലുകളും കത്തിയമർന്നു. ചവറ മടപ്പള്ളി മുകുന്ദപുരം അശ്വതി ഭവനത്തിൽ വിജയന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നിലവിളക്ക് തെളിച്ച ശേഷം വിജയനും കുടുംബവും മകളുടെ ഗൃഹപ്രവേശനത്തിനായി പോയി. വീട്ടിൽ നിന്നും തീ ഉയരുന്നതു കണ്ട് അയൽവാസിയായ ശിവൻകുട്ടി നാട്ടുകാരെ വിളിച്ച് വരുത്തി തീ അണയ്ക്കുകയായിരുന്നു. ചവറയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ വീടിനുള്ളിലേക്ക് കടക്കാതെ സൂക്ഷിച്ചു.