photo
'മാലിന്യമുക്ത - തരിശുരഹിത വേളമാനൂർ കൂട്ടായ്മ'യുടെ ഭാഗമായി ചാത്തന്നൂർ റോട്ടറി ക്ലബ് സെക്രട്ടറി മനോഹരൻ തുണിസഞ്ചി വിതരണം ചെയ്യുന്നു

പാരിപ്പള്ളി: ഹരിത കേളരം മിഷൻ പദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ വേളമാനൂർ വാർഡിൽ 'മാലിന്യമുക്ത - തരിശുരഹിത വേളമാനൂർ കൂട്ടായ്മ' സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ. ശാന്തിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ജോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. വാർഡ് പ്ലാസ്റ്രിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ചാത്തന്നൂർ റോട്ടറി ക്ലബ് സെക്രട്ടറി മനോഹരൻ തുണിസഞ്ചികൾ വിതരണം ചെയ്തു.

ഗ്രാമ പ‌ഞ്ചായത്തംഗം ആർ.ഡി. ലാൽ, ഹരിതമിഷൻ ആർ.പിമാരായ സുജൻ, സുജാത, ജോയിന്റ് ബി.ഡി.ഒ പി.വി. അജയകുമാർ, കൃഷി ഓഫീസർ ധന്യാകൃഷ്ണൻ, ആർ. സിന്ധു, ഐ. സലിൻകുമാർ, സുജാദേവി, എം. റൂവൽസിംഗ്, പി.എം. രാധാകൃഷ്ണൻ, ബി. രാമചന്ദ്രൻപിള്ള, എസ്. ശിവകുമാരി, ആശാ വർക്കർ എസ്. ചഞ്ചു എന്നിവർ സംസാരിച്ചു.