photo
അമൃത സ്‌കൂളിലെ എസ്.പി.സി കേഡറ്റുകൾ കവയത്രി സുഗതകുമാരിയെ സന്ദർശിച്ച് വൃക്ഷത്തൈ സമ്മാനിക്കുന്നു

പാരിപ്പള്ളി: ആയിരം വൃക്ഷത്തൈകൾ 2019ൽ വച്ചുപിടിപ്പിക്കുകയെന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന 'ഒരു തൈ നടാം, അമ്മയ്ക്ക് വേണ്ടി' പദ്ധതിയുടെ ഭാഗമായി പാരിപ്പള്ളി അമൃത സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ കവയത്രി സുഗതകുമാരിയെ സന്ദർശിച്ചു. ചടങ്ങിൽ അഞ്ഞൂറാമത്തെ വൃക്ഷത്തൈ വിദ്യാർത്ഥികൾ സുഗതകുമാരിക്ക് സമ്മാനിച്ചു.

സുഗതകുമാരിയെ എസ്.പി.സി മുൻ അസി. സ്റ്റേറ്റ് നോഡൽ ഒാഫീസർ ബാബു പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.പി.സി പ്രോജക്ട് ഒാഫീസർ പ്രേമചന്ദ്രൻ, അസി. പ്രൊഫ. രാഹുൽ, എസ്.പി.സി സ്റ്റേറ്റ് ഡയറക്ടറേറ്റിലെ സി.പി.ഒ ബൈജു, സി.പി.ഒമാരായ സുഭാഷ് ബാബു, ബിന്ദു, ഡി.ഐ രാജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.