കൊല്ലം: ശ്രീനാരായണ കോളേജ് സുവോളജി വിഭാഗത്തിന്റെയും കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ ദളവാപുരത്ത് 'അഷ്ടമുടിക്കായൽ, സ്ഥിതിയും സംരക്ഷണവും' എന്ന വിഷയത്തിൽ ശില്പശാല നടന്നു. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുശീല ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
കൊച്ചി സി.എം.എഫ്.ആർ.ഐ മുൻ സയന്റിഫിക് മേധാവി ഡോ. കെ.കെ. അപ്പുക്കുട്ടൻ മുഖ്യപ്രഭാഷണവും കേരളാ ഫിഷറീസ് യൂണിവേഴ്സിറ്റി മുൻ മേധാവി ഡോ. കെ.വി. ജയചന്ദ്രൻ വിഷയാവതരണവും നടത്തി. തണ്ണീർത്തട അതോറിറ്റിയുടെ പ്രോജക്ട് സയന്റിസ്റ്റ് യു. മഞ്ജുഷ, സി.ഡി.എസ് ചെയർപേഴ്സൺ ഗ്രേസ് വിൻസെന്റ്, വാർഡ് മെമ്പർ ബിന്ദു എന്നിവർ സംസാരിച്ചു. ശ്രീനാരായണ കോളേജ് സുവോളജി വിഭാഗം മേധാവി ഡോ. ബി.ടി. സുലേഖ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്. ഷീബ നന്ദിയും പറഞ്ഞു. ഡോ. കെ.വി. ജയചന്ദ്രൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി.