കൊല്ലം: ആൾക്കൂട്ടക്കൊലപാതകങ്ങൾക്കും അസഹിഷ്ണുതയ്ക്കുമെതിരെ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ 49 കലാ മസാംസ്ക്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് എ.ഐവൈ.എഫ് പ്രവർത്തകർ പ്രധാനമന്ത്രിക്ക്. പ്രതിഷേധ കത്തുകൾ അയച്ചു.സംസ്ഥാനത്ത് നിന്നും ഒരു ലക്ഷം കത്തുകൾ പ്രധാനമന്ത്രിക്ക് അയക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കത്തുകൾ അയച്ചത്.
ചാത്തന്നൂർ പോസ്റ്റാഫീസിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം സെക്രട്ടറി നോബൽ ബാബു, എച്ച്. ഹരീഷ്, എച്ച്. ഷാജിദാസ്, എസ്.കെ. ചന്ദ്രകുമാർ, എസ്. ബിനു, സുനിൽ പൂയപ്പള്ളി, പ്രദീപ് ജോയ്, മഹു, സജാദ് എന്നിവർ നേതൃത്വം നൽകി.