snd
ഇളമ്പൽ ശാഖയിലെ കുമാരിസംഘം രൂപീകരണയോഗവും ആദരിക്കൽ ചടങ്ങും പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ശാഖാ യോഗങ്ങളുടെ പ്രവർത്തനങ്ങളിൽ വനിതകൾക്ക് മുഖ്യപങ്കാളിത്തം നൽകാൻ ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പറഞ്ഞു. ഇളമ്പൽ ശാഖയിലെ കുമാരിസംഘം രൂപീകരണ യോഗവും ആദരിക്കൽചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് എൻ. സോമസുന്ദരം അദ്ധ്യക്ഷത വഹിച്ചു.

യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ജി. ബൈജു, യൂണിയൻ കൗൺസിലർ എസ്. എബി, വനിതാ സംഘം പുനലൂർ യൂണിയൻ പ്രസി‌ഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതികാ രാജേന്ദ്രൻ, മുൻ യൂണിയൻ കൗൺസിലറും കേരളകൗമുദി പുനലൂർ ലേഖകനുമായ ഇടമൺ ബാഹുലേയൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. അജി, ശാഖാ രക്ഷാധികാരി ജി. വിജയകുമാർ, സെക്രട്ടറി എൻ.വി. ബിനുരാജ്, വനിതാസംഘം ശാഖാ പ്രസിഡന്റ് താമരാക്ഷി ടീച്ചർ, വൈസ് പ്രസിഡന്റ് പ്രഭ, സെക്രട്ടറി അംബുജാക്ഷി ടീച്ചർ, ശാഖാ കമ്മിറ്റി അംഗങ്ങളായ ആർ. രാജൻ, പി. വിജയകുമാർ, എസ്. രാജുമോൻ, എൻ. ഗോപി, എൻ. പ്രസേനൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്നു യൂണിയൻ ഭാരവാഹികളേയും കേരളകൗമുദി പുനലൂർ ലേഖകനെയും വെഹിക്കിൾ ഇൻസ്പെക്ടറെയും ശാഖാ ഭാരവാഹികൾ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ പ്ലസ് ടു പരിക്ഷയിൽ ഉന്നത വിജയം നേടിയ അശ്വതിക്ക് യൂണിയൻ പ്രസിഡന്റ് ഉപഹാരം നൽകി. കുമാരി സംഘം ശാഖാ ഭാരവാഹികളായി രഞ്ജു രാജ്(പ്രസിഡന്റ്), ആർ. അശ്വതി(വൈസ് പ്രസിഡന്റ്), എ. അക്ഷര(സെക്രട്ടറി), മഞ്ചിമ( ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.