c
എസ്.എൻ കോളേജ്

കരുനാഗപ്പള്ളി: വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരുദേവ സന്ദേശം ഉൾക്കൊണ്ട് ആർ. ശങ്കർ പടുത്തുയർത്തിയ കൊല്ലം എസ്.എൻ കോളേജിനെ രക്തസാക്ഷികളുടെ സ്മാരകമാക്കി മാറ്റാൻ എസ്.എഫ്.ഐ നടത്തുന്ന ശ്രമത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ കൗൺസിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. സർവകലാശാല നിയമങ്ങൾക്ക് വിരുദ്ധമായി രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത നടപടി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലയിലെ മറ്റ് മാനേജ്മെന്റുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അച്ചടക്കത്തോടെ പഠിക്കുന്ന എസ്.എഫ്.ഐക്കാർ എസ്.എൻ കോളേജിനോട് കാണിക്കുന്നത് ഇരട്ടത്താപ്പാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധ നിര സൃഷ്ടിക്കും. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കാരയിൽ അനീഷ് ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ നേതാക്കളായ കെ. സുധാകരൻ, ശ്രീകുമാർ, സുരേഷ് കുമാർ, ഗണേശറാവു, കാർത്തികേയൻ, മുരളി, രഘു, ശോഭകുമാർ, മോഹനൻ നിഖിലം എന്നിവർ സംസാരിച്ചു.