കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജനസഹായി വിവരാവകാശ നിയമഫോറം നടപ്പാക്കിയ കൈത്താങ്ങ് പരിപാടിയുടെ ഭാഗമായി തൊടിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ടെലിവിഷൻ, വീൽ ചെയർ, ട്രിപ്പ് സ്റ്റാന്റ് എന്നിവ നൽകി. ഇവയുടെ വിതരണോദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗംഗകുമാർ, ബിന്ദുദേവി, മെഡിക്കൽ ഓഫീസർ ഡോ. ഷെറിൻ, ജനസഹായി അംഗങ്ങളായ പല്ലിയിൽ കുഞ്ഞുമോൻ, ജി. സന്തോഷ് കുമാർ, സി.ജി. പ്രദീപ്കുമാർ, കെ.ജെ. പ്രസേനൻ, സുബേർകുട്ടി, രാധാമണി എന്നിവർ സംസാരിച്ചു.