kdf
കെ.ഡി.എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളാ ദലിത് ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി മെമ്പർ നാരായണപിള്ള ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
മഹാത്മാ അയ്യൻകാളിയുടെ ചെറുമകൻ ടി.കെ. അനിയൻ, എസ്. പ്രഹ്‌ളാദൻ, രാജൻ വെമ്പിളി, യു. ഫസലൂർ റഹ്മാൻ, എസ്.പി. മഞ്ജു, എ.കെ. വേലായുധൻ, റെജി പേരൂർക്കട, ബി. സന്തോഷ്‌കുമാർ, കെ. രവീന്ദ്രൻ തുറവൂർ, ജയശ്രീ പയ്യനാട്, സുധീഷ് പയ്യനാട്, പി.സി. ഷാജി, തൊളിക്കൽ സുനിൽ, മല്ലികാ ബാലകൃഷ്ണൻ, സുബ്രഹ്മണ്യൻ പാണ്ടിക്കാട്, കാവുവിള ബാബുരാജൻ, എസ്. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.ഡി.എഫിൽ ചേർന്ന ബി.എസ്.പി മുൻ സംസ്ഥാന ട്രഷറർ കെ. ഗോപാലകൃഷ്ണൻ, ബി.എസ്.പി വനിതാവിഭാഗം സംസ്ഥാന കൺവീനർ സുശീല മോഹനൻ എന്നിവർക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി.