അഞ്ചൽ: ലയൺസ് ക്ലബിന്റെ സഹകരണത്തോടെ കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ 13 ന് അഞ്ചലിൽ റോഡ് സുരക്ഷാ സെമിനാർ നടക്കും. ഉച്ചയ്ക്ക് 1.30ന് അലയമൺ ഗവ. എൽ.പി.എസിന് സമീപമുള്ള ലയൺസ് ക്ലബ് ഹാളിൽ മന്ത്രി കെ. രാജു സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സെമിനാർ മുൻ പൊലീസ് ഐ.ജിയും ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ചെയർമാനുമായ എസ്. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. റോഡപകടം സംഭവിച്ചാൽ നടത്തേണ്ട പ്രഥമശുശ്രൂഷയെ സംബന്ധിച്ച് ശബരിഗിരി ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.കെ. ജയകുമാർ ക്ലാസ് നയിക്കും. ലയൺസ് ക്ലബ് ഇന്റർ നാഷണൽ സോൺ ചെയർമാൻ അനീഷ് കെ. അയിലറ അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ക്ലാസുകൾക്ക് അഞ്ചൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സി.എൽ. സുധീർ, പുനലൂർ മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ ഷെരീഫ് എം. എന്നിവർ നേതൃത്വം നൽകും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി, രചനാ ഗ്രാനൈറ്റ്സ് എം.ഡി. കെ. യശോധരൻ, റീജിയൻ ചെയർമാൻ സി. ജേക്കബ്, ലയൺസ് റീജിയൻ കോ ഒാർഡിനേറ്റർ ജി. സുഗതൻ, ലയൺസ് ക്ലബ് പ്രസിഡന്റുമാരായ അഡ്വ. എസ്.എം. ഖലീൽ (പുനലൂർ ടൗൺ) എം.ബി. തോമസ് (അഞ്ചൽ), എൽ.ആർ. ജയരാജ് (ആയൂർ), ജെ. അജിത് കുമാർ (പത്തനാപുരം), സജുകുമാർ (ചടയമംഗലം), അഞ്ചൽ സെന്റ് ജോർജ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ലീനാ അലക്സ്, ഡോ. ഷേർളി ശങ്കർ, പി. അരവിന്ദൻ (ജയ് ജവാൻ), ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ജി. രാജീവ് എന്നിവർ സംസാരിക്കും. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ സ്വാഗതവും കേരള കൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശൻ നന്ദിയും പറയും.