കൊല്ലം: ഓണത്തിന് ശേഷം സ്കൂളുകളിൽ പാഠപുസ്തകമെത്തിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കെ.എസ്.യു ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നേതൃത്വ കൺവെൻഷൻ ആരോപിച്ചു. അടിയന്തരമായി പാഠപുസ്തക വിതരണം പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കൊല്ലം ഡി.സി.സി ഓഫീസിൽ നടന്ന യോഗം കെ.പി.സി.സി നിർവാഹകസമിതി അംഗം പ്രൊഫ. ഇ. മേരീദാസൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു അസംബ്ലി കമ്മിറ്റി പ്രസിഡന്റായി നെഫ്സൽ കലതിക്കാട് ചുമതലയേറ്റെടുത്തു.
ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് ഫൈസൽ കുളപ്പാടം, ആർ.എസ്. അബിൻ, കുരുവിള ജോസഫ്, ആദർശ് ഭാർഗവൻ, സുഹൈൽ അൻസാരി, വിഷ്ണു വിജയൻ, ശരത് കടപ്പാക്കട, ആഷിക് ബൈജു, സിനു മരുതമൺപള്ളി എന്നിവർ സംസാരിച്ചു.