ശാസ്താംകോട്ട: കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കോടികൾ ചെലവിട്ട് വാർഡ് തലത്തിൽ സ്ഥാപിച്ച ഗ്രാമകേന്ദ്രങ്ങളെല്ലാം പ്രവർത്തന രഹിതമായി. കഴിഞ്ഞ പഞ്ചായത്തു ഭരണ സമിതികളുടെ അവസാന കാലഘട്ടത്തിൽ മിക്ക പഞ്ചായത്തുകളിലും ഗ്രാമ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു. ഗ്രാമകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി ലക്ഷങ്ങളാണ് പഞ്ചായത്തുകളുടെ തനതു ഫണ്ടിൽ നിന്ന് ചെലവാക്കിയത്. ഓഫീസ് പ്രവർത്തിക്കുന്നതിനാവശ്യമായ മേശ, കസേര, ഫാൻ, കസേരകൾ, അലമാര എന്നിവയടക്കം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ ഓരോ വാർഡിലേക്കും വാങ്ങി. ഗ്രാമ കേന്ദ്രങ്ങൾ തുറക്കാത്ത വാർഡുകളിലേക്കുമുള്ള സാധനങ്ങൾ പല പഞ്ചായത്തുകളിലും കെട്ടിക്കിടക്കുന്നുണ്ട്.
ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ സാധനങ്ങൾ അടഞ്ഞുകിടക്കുന്ന ഗ്രാമകേന്ദ്രങ്ങൾക്കുള്ളിൽക്കിടന്ന് നശിക്കുകയാണ്. പഞ്ചായത്തുതലത്തിലും സംസ്ഥാന തലത്തിലും ഉണ്ടായ ഭരണ മാറ്റം ഗ്രാമകേന്ദ്രങ്ങളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി.
ഗ്രാമകേന്ദ്രങ്ങൾക്കായി കെട്ടിടം വിട്ടു നൽകിയിട്ട് വർഷങ്ങളായി. ഇതുവരെ ഒരു രൂപ പോലും വാടകയിനത്തിൽ ലഭിച്ചിട്ടില്ല
കെട്ടിട ഉടമകൾ
ഗ്രാമകേന്ദ്രങ്ങൾ
പഞ്ചായത്തുകളിൽ നിന്ന് ലഭ്യമാകുന്ന എല്ലാ സേവനങ്ങളും വാർഡു തലത്തിൽ വ്യക്തികൾക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് ഗ്രാമകേന്ദ്രങ്ങൾ.