ശാരദാമഠത്തിൽ വിദ്യാരംഭത്തിന് വിപുലമായ ഒരുക്കങ്ങൾ
കൊല്ലം: നാളെ മഹാനവമി. ആയിരക്കണക്കിന് കുരുന്നുകൾ നാളെ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും. ക്ഷേത്രങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിലും വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കൊല്ലം ശാരദാമഠത്തിൽ പതിവ് പോലേ കേരളകൗമുദിയുടെയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും പോഷകസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഇത്തവണയും വിദ്യാരംഭം.
രാവിലെ 7.30ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭദ്രദീപം തെളിക്കും. ആദ്യക്ഷരം കുറിക്കൽ ചടങ്ങ് ഹൈക്കോടതി ജഡ്ജി പി. സോമരാജൻ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ, ഡോ. ബി. അശോക്, ഡോ.ജി. ജയദേവൻ, ഡോ. ചന്ദ്രബോസ്, പ്രൊഫ. കെ. സാംബശിവൻ, പ്രൊഫ. സുലഭ, ഡോ. കെ. അനിരുദ്ധൻ, ഡോ. ആർ. സുനിൽകുമാർ, ഡോ.സി. അനിതാശങ്കർ, പ്രൊഫ.എസ്. ഉഷ, വിശ്വപ്രകാശം വിജയാനന്ദ്, ഡോ. ദീപ്തി പ്രേം, ഡോ. പ്രഭ പ്രസന്നകുമാർ, ഡോ.എം. ദേവകുമാർ, ഡോ.എൽ. വിനയകുമാർ, പ്രൊഫ.ഹരിഹരൻ, ഡോ.സി.കെ. രാജൻ, പ്രൊഫ. വിജയലാൽ, ഡോ. സുഷമാദേവി, ഡോ. വസന്തകുമാർ സാംബശിവൻ, പ്രൊഫ. ടി.വി. രാജു, പ്രൊഫ. വിജയരാജൻ, ഡോ.എസ്. സുലേഖ, ഡോ. സുദർശനബാബു, ഡോ. ആർ. ബിന്ദു, ഡോ. പി.കെ. സുദർശനൻ, എം.സി. രാജിലൻ, ജെ. വിമലകുമാരി, എസ്. നിഷ, ബി. ലേഖ, സിബില, മിനിജ, ഡൂണി തുടങ്ങിയവർ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് നൽകും.ശാരദാമഠത്തിൽ വിദ്യാരംഭത്തിന് എത്തുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയകാവ് ദേവീക്ഷേത്രം, വടക്കേവിള വലിയകൂനമ്പായിക്കുളം ഭദ്രകാളീക്ഷേത്രം, പാൽക്കുളങ്ങര ഭഗവതി ക്ഷേത്രം, ആനക്കോട്ടൂർ മാടൻ നട മഹാദേവർ ക്ഷേത്രം, നെല്ലിക്കുന്നം തൃക്കലമൺ ദേവീ ക്ഷേത്രം, തഴുത്തല മഹാഗണപതി ക്ഷേത്രം, പാലത്തറ ദുർഗാഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും പത്തനാപുരം ഗാന്ധിഭവൻ, അഞ്ചൽ സെന്റ് ജോർജ്ജ് സ്കൂൾ, അഞ്ചൽ ശബരിഗിരി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങുകൾ സംഘടിപ്പിക്കും.