pooja
മരുതമൺപള്ളി പെരുമൺ ദേവീക്ഷേത്രം നവാഹയജ്ഞത്തിന്റെ ഭാഗമായി നടന്ന സർവ്വൈശ്വര്യ പൂജ.

ഓയൂർ: മരുതമൺപള്ളി പെരുമൺ ദേവീക്ഷേത്രത്തിൽ നടന്നുവരുന്ന നവാഹയജ്ഞം ഇന്ന് സമാപിക്കും. രാവിലെ 8.30 ന് സരസ്വതീമണ്ഡപത്തിൽ പൂജ, 10ന് പായസ ഹോമം, 11ന് ഗായത്രീ സ്ത്രോത്രം, ദീക്ഷ, മണി ദ്വീപവർണനം എന്നിവ നടക്കും.