തൊടിയൂർ: ജന സഹായി വിവരാവകാശ നിയമ ഫോറം കരുനാഗപ്പള്ളിയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി തൊടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ടെലിവിഷൻ, വീൽചെയർ ,ട്രിപ്പ് സ്റ്റാൻഡ് എന്നിവ സംഭാവന ചെയ്തു. ഇതിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തംഗങ്ങളായ എൽ. ഗംഗകുമാർ, ബിന്ദു ദേവി അമ്മ, മെഡിക്കൽ ഓഫിസർ ഡോ. ഷെറിൻ, ജന സഹായി അംഗങ്ങളായ പല്ലിയിൽ കുഞ്ഞുമോൻ, ജി. സന്തോഷ് കുമാർ, സി.ജി. പ്രദീപ്കുമാർ, കെ.ജെ. പ്രസേനൻ,സുബൈർ കുട്ടി, രാധാമണി എന്നിവർ സംസാരിച്ചു.