sndp-news
എസ്.എൻ.ഡി.പി യോഗം പുലിയൂർ വഞ്ചി മേക്ക് 426-ാം നമ്പർ ശാഖയുടെ അഭിമുഖ്യത്തിൽ നടക്കുന്ന ശ്രീ നാരായണ ഗുരുദേവ ദർശന ജ്ഞാനയജ്ഞത്തിന് കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ ഭദ്രദീപം തെളിക്കുന്നു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ സമീപം

തൊടിയൂർ: എസ്.എൻ.ഡി.പി യോഗം പുലിയൂർ വഞ്ചിമേക്ക് 426-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ദർശന ജ്ഞാനയജ്ഞം ആരംഭിച്ചു. കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ ഭദ്രദീപം തെളിച്ചു. യൂണിയൻ സെക്രട്ടറി കെ. സോമരാജൻ പ്രാർത്ഥനാ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് സേതു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവൻ മുണ്ടപ്പള്ളി സ്വാഗതം പറഞ്ഞു. രണ്ടു മേഖലകളായി തിരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ മുതൽ പുലിയൂർ വഞ്ചി വടക്ക് ഉത്തമൻ അരുണോദയത്തിന്റെ വസതിയിൽ ചടങ്ങുകൾ നടന്നു. ഇന്ന് രാവിലെ 6 മുതൽ പുലിയൂർ വഞ്ചി തെക്ക് കോഴിശ്ശേരിൽ നടരാജന്റെ വസതിയിൽ യജ്ഞ പരിപാടികൾ നടക്കും. ഗുരുദേവ കൃതികളായ ശിവ സ്തോത്രം, സുബ്രഹ്മണ്യകൃതി എന്നിവയുടെ പ്രസക്തഭാഗങ്ങൾ അടിസ്ഥാനമാക്കിയ ജ്ഞാചാര്യൻ മരുത്വമല ഗുരുധർമ്മ മഠം മേധാവി വേലഞ്ചിറ രവീന്ദ്രൻ പ്രഭാഷണം നടത്തും 8ന് രാവിലെ 6.30ന് ഗുരുമന്ദിരത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും.