കരുനാഗപ്പള്ളി : ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെയും കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെയും ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.
ജനമൈത്രി ബീറ്റ് ഓഫീസർ ജി. ഉത്തരക്കുട്ടൻ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ, വി.എച്ച്. എസ്.ഇ പ്രിൻസിപ്പൽ ഷിബു, സ്കൂൾ മാനേജർ മായ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജിത്, കൗൺസിൽ ഭാരവാഹികളായ സനീഷ്, ആദിത്യാ സന്തോഷ്, അദ്ധ്യാപകരായ നിഥിൻ, സുധീർ, സിറിൾ, ജയ, ജയശ്രീ, രമ്യ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിൽ നിന്നാരംഭിച്ച യാത്ര പന്മന ആശ്രമത്തിൽ സമാപിച്ചു. കുട്ടികൾ പന്മന ആശ്രമത്തിൽ ഗാന്ധിജി 1934 ൽ താമസിച്ച സ്മാരകം സന്ദർശിച്ചു.