കൊല്ലം : നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ ഡോ. എസ്. ശ്രീനിവാസൻ 11 കുട്ടികളെ എഴുത്തിനിരുത്തി. വിദ്യാരംഭച്ചടങ്ങിന് ഗ്രന്ഥശാലാ ഭാരവാഹികളായ എസ്. നാസർ, ആർ. തമ്പാൻ, വി. ബിജു, കെ. ശശിധരൻ എന്നിവർ നേതൃത്വം നൽകി. തിങ്കളാഴ്ച നടന്ന ഗാന-സംഗീതാർച്ചനയിൽ ഗായിക ജയലക്ഷ്മി, സജൻ സുനിൽ, എ.ആർ. ആരിക എന്നിവർ പങ്കെടുത്തു.