കൊല്ലം: മലയാള ഭാഷാപണ്ഡിതനും ചരിത്രഗവേഷകനുമായിരുന്ന പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ സ്മരണാർത്ഥം സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യപുരസ്കാരത്തിന് പ്രൊഫ. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ അർഹനായി. 10001 രൂപയും പ്രശസ്തി പത്രവും, പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.
വിവിധ ഗവ. കോളേജുകളിൽ അദ്ധ്യാപകൻ, പ്രിൻസിപ്പൽ, വിരമിച്ചശേഷം ഇന്റർനാഷണൽ സ്കൂൾ ഓഫ് ദ്രാവീഡിയൻ ലിംഗ്വിസ്റ്റിക്സിൽ സീനിയർ ഫെലോ,കേരള സർവ്വകലശാല മലയാളവിഭാഗത്തിൽ എമിറേറ്റ്സ് ഫെലോ എന്നീ നിലകളിൽ നടുവട്ടം ഗോപാലകൃഷ്ണൻ സേവനം അനുഷ്ഠിച്ചു. ഇപ്പോൾ കേരളഗവൺമെന്റിന്റെ ദ്രാവിഡഭാഷ ഗവേഷണ കേന്ദ്രം ഡയറക്ടറാണ്. പുരസ്കാരം നവംബർ 8ന് കല്ലുവാതുക്കലുള്ള ഇളംകുളം കുഞ്ഞൻപിള്ള സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.