thodiyoor
തൊടിയൂർ പുലിയൂർ വഞ്ചി മേക്ക് 426-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മഹാഗുരുപൂജ

തൊടിയൂർ: എസ്.എൻ.ഡി.പി യോഗം പുലിയൂർവഞ്ചിമേക്ക് 426-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ദർശന ജ്ഞാനയജ്ഞം സമാപിച്ചു. പുലിയൂർവമ്പ് തെക്ക്, വടക്ക് എന്നീ രണ്ട് മേഖലകളിലായി നടന്ന ചടങ്ങുകൾക്ക് മരുത്വമല ഗുരുധർമ്മ മഠം മേധാവി വേലഞ്ചിറ രവീന്ദ്രൻ മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്നലെ രാവിലെ വിദ്യാരംഭത്തോടെ ചടങ്ങുകൾക്ക് സമാപനമായി. ശാഖാ പ്രസിഡന്റ് സേതു, വൈസ് പ്രസിഡന്റ് എൻ. ഗംഗാധരൻ, സെക്രട്ടറി രാജീവൻ മുണ്ടപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി.