പരവൂർ: പരവൂർ കൂനയിൽ വേദവ്യാസ വിദ്യാമന്ദിറിൽ ആദ്യക്ഷരം കുറിക്കാൻ ഫ്രാൻസിൽ നിന്നും സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ഇരുപതംഗ സംഘം എത്തി. നെടുങ്ങോലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൈത്രി മന്ദിറിലാണ് ഇവർ വിജയദശമി ദിവസം ഹരിശ്രീ കുറിച്ചത്. വർക്കല, നെടുങ്കണ്ടം ബി.എഡ് ട്രെയിനിംഗ് കോളേജിലെ പ്രൊഫ.ഡോ.സ്മിത, വേദിക് മാത്‍സ് അധ്യാപകൻ ഡോ. ഹരിദാസ് എന്നിവരായിരുന്നു ഗുരുക്കൻമാർ. ടൂറിസ്റ്റുകളായി കേരളത്തിൽ എത്തിയവരാണ് ഈ വിദേശിയർ.
തിരുവനന്തപുരം അഖില ഭാരത നാരായണീയ മഹോത്സവ സമിതിയിലെ വിജയകുമാർ കുട്ടികൾക്ക് സംഗീത ക്ലാസ്സിന് തുടക്കം കുറിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീജ, സ്കൂൾ സമിതി പ്രസിഡന്റ് എ. രാജൻബാബു, സെക്രട്ടറി സുവർണ്ണകുമാർ എന്നിവർ നേതൃത്വം നൽകി.