shynu-mathew
മുംബൈയിൽ അറസ്റ്റിലായ ഷൈനു മാത്യു

ഓടനാവട്ടം: പ്രായപൂ‌ർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽപ്പോയ യുവാവിനെ രണ്ടുവർഷങ്ങൾക്കിപ്പുറം മുംബൈയിൽ നിന്ന് പിടികൂടി. പൂയപ്പള്ളി കാറ്റാടിക്കരയിൽ കോഴിക്കോട് പ്ലാവിള താഴതിൽ വീട്ടിൽ ഷൈനുവാണ് (28) പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഒളിവിൽപ്പോയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ വിദേശത്ത് നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ എയർപോർട്ട് അതോറിറ്റിയാണ് പൊലീസിനെ അറിയിച്ചത്. റൂറൽ എസ്.പി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം പൂയപ്പള്ളി എ.എസ്.ഐ വി.വി. സുരേഷ്, എസ്.സി.പി.ഒ സന്തോഷ് എന്നിവർ ചേർന്നാണ് മുംബൈയിലെത്തി പ്രതിയെ പിടികൂടിയത്.