കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. രാവിലെ7ന് ക്ഷേത്രം മേൽശാന്തി രാധാകൃഷ്ണൻ പോറ്റിയാണ് കുരുന്നുകൾക്ക് അക്ഷരദീപം പകർന്നത്. ക്ഷേത്ര നാലുകെട്ടിനുള്ളിൽ ഒരുക്കിയ സരസ്വതി മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. കുട്ടികളുടെ സംഗീതാർച്ചനയും നടന്നു. ഹരിശ്രീകുറിച്ച കുട്ടികൾക്ക് മധുരപലഹാരങ്ങളും പുസ്തകങ്ങളും അടങ്ങിയ സമ്മാനങ്ങളും നടന്നു.