canser

ഓടനാവട്ടം: വെളിയം ഗ്രാമപഞ്ചായത്തിന്റെയും കേരളകൗമുദിയുടേയും സംയുക്താഭിമുഖ്യത്തിൽ കാൻസറിനേയും ജീവിതശൈലീ രോഗങ്ങളേയും പ്രതിരോധിക്കുന്നതിനായി 11ന് ഉച്ചയ്ക്ക് 2ന് ഓടനാവട്ടം സഹകരണബാങ്ക് ആഡിറ്റോറിയത്തിൽ ബോധവൽകരണ ക്ളാസുകൾ സംഘടിപ്പിക്കും.

റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ ഉദ്ഘാടനം ചെയ്യും. ബ്രെസ്റ്റ് കാൻസർ ആൻഡ് പ്രിവന്റബിൾ കാൻസർ എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം ജില്ലാ ആശുപത്രി മുൻ ചീഫ് സർജ്ജൻ

ഡോ.ഒ.വാസുദേവൻ ഉദ്ഘാടനം ചെയ്യും. വാപ്പാല വെളിയം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ആഫീസ‌ർ ഡോ.ദിവ്യ ഗർഭാശയ കാൻസർ സംബന്ധമായി ക്ലാസെടുക്കും.

രോഗങ്ങളെ ചികിത്സിക്കുന്നതിനേക്കാൾ പ്രധാനം ആരോഗ്യം സംരക്ഷിക്കുക എന്നതാണ്. സ്വന്തം ശരീരവും മനസും എങ്ങനെയൊക്കെ സൂക്ഷിക്കണമെന്നും കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം. മനുഷ്യന്റെ രോഗപീഡകൾ

വർദ്ധിച്ചുവരികയാണ്.. ആരോഗ്യ ബോധവൽകരണം ശരിയായി നടന്നില്ലെങ്കിൽ രോഗാവസ്ഥ നമ്മെ വേദനിപ്പിക്കും.. ജീവിത ശൈലിയിൽ എന്തൊക്കെ മാറ്റം വരുത്തണമെന്ന് മനസിലാക്കാൻ ഇത്തരം ബോധവൽകരണ ക്ലാസുകൾ സഹായിക്കും.

ഡോ.കെ. ജയകുമാർ പ്രസിഡന്റ് കൗമുദി കൾച്ചറൽ ഫാറം

കാൻസറും ജീവിതശൈലീ രോഗങ്ങളും ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ശരിയായ ബോധവൽകരണം അത്യാവശ്യമാണ്. വളർന്നുവരുന്ന തലമുറയ്ക്ക് ആരോഗ്യസംരക്ഷണം നൽകാൻ രക്ഷകർത്താക്കൾ തന്നെ മുൻകൈയ്യെടുക്കണം.. അതിനായി ഇത്തരം ക്ലാസുകളിൽ കൃത്യമായും പങ്കെടുക്കേണ്ടതുണ്ട്

ഡോ.ദിവ്യ മെഡിക്കൽ ഓഫീസർ, വാപ്പാല, വെളിയം പ്രാഥമികാരോഗ്യ കേന്ദ്രം.

കാൻസറിനേയും ജീവിത ശൈലീരോഗങ്ങളെയും എങ്ങനെ പ്രതിരോധിക്കാമെന്ന് സമൂഹം മനസിലാക്കേണ്ടതുണ്ട്.. ഇത്തരം രോഗങ്ങൾ കാട്ടുതീ പോലെ പടർന്നു പിടിക്കുകയാണ്. ഇത്തരം ബോധവൽകരണ ക്ലാസുകളിലൂടെ ശരിയായ അറിവ് നേടി ആരോഗ്യം സംരക്ഷിക്കാം.

എസ്. രാജു സെക്രട്ടറി, കൗമുദി കൾച്ചറൽ ഫാറം