ചാത്തന്നൂർ: ചിറക്കര ആയിരവല്ലി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് സാംസ്കാരിക സായാഹ്നവും പ്രതിഭാ സംഗമവും നടന്നു. ക്ഷേത്രം പ്രസിഡന്റ് എൻ. ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സായാഹ്നവും പ്രതിഭാസംഗമവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പത്മാലയം ആർ. രാധാകൃഷ്ണൻ, പ്രൊഫ. ചെറിയാൻ കോശി, സ്‌പെഷ്യൽ തഹസിൽദാർ പ്രകാശ്, വിനോദ്, ഉണ്ണിക്കൃഷ്ണപിള്ള, മദനൻ പിള്ള, രാജേന്ദ്രൻ പിള്ള, അജയകുമാർ എന്നിവർ പ്രസംഗിച്ചു.