കുണ്ടറ: മുളവന മുക്കൂട് ഹരിശ്രീ കുടുംബശ്രീ യൂണിറ്റിന്റെ മൂന്നാം വാർഷികം കുണ്ടറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സതീഷ് കുമാർ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രേണുക റിപ്പോർട്ട് അവതരിപ്പിച്ചു. മനുഷ്യാവകാശ മൂവ്മെന്റ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് മിനി ബാബു മുഖ്യാതിഥി ആയിരുന്നു. കുണ്ടറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് ജോർജ്, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീകല, കുടുംബശ്രീ ചെയർപേഴ്സൺ വത്സല സതീശൻ, സി.ഡി.എസ് അംഗം ബിജി ബിജു എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ശകുന്തള സ്വാഗതവും യൂണിറ്റ് അംഗം സുനിമോൾ നന്ദിയും പറഞ്ഞു.