ചാത്തന്നൂർ: പോളച്ചിറ ഗുരുകുലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ വിജയദശമി ആഘോഷവും വിദ്യാരംഭവും നടന്നു. ക്ഷേത്രം തന്ത്രി അനിൽ ലക്ഷ്മണന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും ഹോമങ്ങളും പൂജയെടുപ്പും വിദ്യാരംഭവും നടന്നു. ക്ഷേത്രം തന്ത്രി കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചു. ക്ഷേത്രം പ്രസിഡന്റ് ആർ. രാജൻപിള്ള, വൈസ് പ്രസിഡന്റ് ആർ.രേണുകുമാർ, ബിജുവിശ്വരാജൻ, വിഷ്ണു ഗുരുകുലം, അരുൺ, ആർ.ജി. രാജു തുടങ്ങിയവർ നേതൃത്വം നൽകി.