hospi
പുനലൂർഗവ.താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ കുട്ടിയെ അക്ഷരം എഴുതിക്കുന്നു

പുനലൂർ: വിജയദശമിയുടെ ഭാഗമായി പുനലൂരിൽ നൂറുകണക്കിന് കുട്ടികൾ ആദ്യക്ഷരം കുറിച്ചു. പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കരവാളൂർ പീഠിക ഭഗവതി ക്ഷേത്രം, പുനലൂർ ബാലകലാഭവൻ, ഇടമൺ ശ്രീഷണ്മുഖക്ഷേത്രം, ആര്യങ്കാ ധർമ്മ ശാസ്താക്ഷേത്രം, പുനലൂർ ഗവ. താലൂക്ക് ആശുപത്രി, കല്ലാർ സുബ്രമണ്യക്ഷേത്രം തുടങ്ങിയ ഇടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു.

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രത്യേകം സജ്ജീരിച്ച ഹാളിൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷയുടെ നേതൃത്വത്തിലായിരുന്നു വിദ്യാരംഭ ചടങ്ങ്. ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് എഴുത്തിനിരുത്ത് ചടങ്ങ് സംഘടിപ്പിച്ചത്.

എസ്.എൻ.ഡി.പി യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി. കൃഷ്ണൻകുട്ടി, ഉണ്ണികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരും വിദ്യാരംഭ ചടങ്ങിൽ പങ്കെടുത്തു.