കൊല്ലം: കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലും വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചു. നെടുമൺകാവ് ശ്രീശാസ്താ ക്ഷേത്രത്തിലെ തന്ത്രി പരമേശ്വരര് പൂജകൾക്ക് നേതൃത്വം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡോ.പി.സി. സലിം, പ്രിൻസിപ്പൽ വി.എസ്. ശ്രീകുമാരി എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. തുടർന്ന് മധുര വിതരണവും ആദ്യാക്ഷരം കുറിച്ചവർക്കുള്ള കിറ്റ് വിതരണവും നടന്നു.വിദ്യാരംഭം നടന്ന സമീപത്തെ ക്ഷേത്രങ്ങളിലും കിറ്റുകൾ വിതരണം ചെയ്തു.