photo
സൺഡേ സ്കൂൾ അദ്ധ്യാപക പരിശീലന ക്ലാസും സംഗമവും സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു. ഫാ. പി.ടി. ഷാജൻ, ഫാ. സോളു കോശി രാജു എന്നിവർ സമിപം

കുണ്ടറ: കൊല്ലം മെത്രാസന പൗരസ്ത്യ ഓർത്തഡോക്സ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ അദ്ധ്യാപക പരിശീലന ക്ലാസും സംഗമവും സംഘടിപ്പിച്ചു. സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന ചടങ്ങ് സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മെത്രാസന വൈസ് പ്രസിഡന്റ് ഫാ. പി.ടി. ഷാജൻ അദ്ധ്യക്ഷത വഹിച്ചു. മെത്രാസന സെക്രട്ടറി ഫാ. സോളു കോശി രാജു, വികാരി ഫാ. ജോൺ ചാക്കോ, മെത്രാസന കൗൺസിൽ ആംഗം വി. ജോൺസൺ പണിക്കർ, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി.സി. ഉമ്മച്ചൻ, ഡിസ്ട്രിക്ട് സെക്രട്ടറി ബിനു കെ. കോശി, ഇടവക ട്രസ്റ്റി ബിനു എം. പണിക്കർ, ഹെഡ്മാസ്റ്റർ ടി. മാത്തുണ്ണി പണിക്കർ എന്നിവർ സംസാരിച്ചു. ഡയറക്ടർ എം.ജി. വിൽസൺ സ്വാഗതവും മെത്രാസന സൺഡേസ്കൂൾ സെക്രട്ടറി ജേക്കബ് ജോർജ് നന്ദിയും പറഞ്ഞു.