കരുനാഗപ്പള്ളി: നിർദ്ധനയായ വീട്ടമ്മയ്ക്ക് ഐ.എൻ.ടി.യു.സി കരുനാഗപ്പള്ളി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. തൊടിയൂർ പുലിയൂർവഞ്ചി വടക്ക് മംഗളാക്ഷി അമ്മയ്ക്കാണ് സംഘടന വീട് നിർമ്മിച്ച് നൽകിയത്. റീജിയണൽ പ്രസിഡന്റ് ചിറ്റുമൂല നാസർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കോൺഗ്രസ് നേതാക്കളായ കെ.സി. രാജൻ, ശൂരനാട് രാജശേഖരൻ, എൻ. അഴകേശൻ, സി.ആർ. മഹേഷ്, കൈതവനത്തറ ശങ്കരൻകുട്ടി, എം. അൻസാർ,കെ.ജി. രവി, മുനമ്പത്ത് വഹാബ് , ആർ. രാജശേഖരൻ,അജയകുമാർ, തൊടിയൂർ രാമചന്ദ്രൻ, കോതേത്ത് ഭാസുരൻ, എൽ.കെ. ശ്രീദേവി, ആർ. ദേവരാജൻ, ജോസ് വിമൽരാജ്, ബാബു അമ്മവീട്, ബിന്ദു ജയൻ, എം.എ. ആസാദ്, എ. ജവാദ്, എൻ. രമണൻ, സി.ഒ. കണ്ണൻ, ഷിബു എസ്. തൊടിയൂർ, പാവുമ്പ സുനിൽകുമാർ തുടങ്ങിയവർ സംംസാരിച്ചു.