പാരിപ്പള്ളി: കൊടിമൂട്ടിൽ ഭദ്രകാളീക്ഷേത്ര സന്നിധിയിൽ വിദ്യാരംഭത്തിന് നിരവധി കുരുന്നുകളുമായി രക്ഷിതാക്കൾ എത്തി. ഈ മാസം പതിനാറുവരെ നീളുന്ന യജ്ഞോത്സവത്തോടനുബന്ധിച്ചായിരുന്നു ചടങ്ങുകൾ . രാവിലെ 6ന് സരസ്വതീപൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. 9.45ന് ഡെപ്യൂട്ടി കളക്ടർ സുമീതൻപിള്ള വിദ്യാരംഭം ഉദ്ഘാടനം ചെയ്തു. കൊച്ചുഗോവിന്ദകുറുപ്പ്,ഡെപ്യൂട്ടി കളക്ടർ സുമീതൻപിള്ള, ജില്ലാപഞ്ചായത്ത് സെക്രട്ടറി പ്രസാദ്, ഡോ. ഇന്ദ്രബാബു, ആർ. രാധാകൃഷ്ണൻ, ഡോ. ജി. സതീഷ് കുമാർ, പ്രൊഫ. വിജയൻ, ഡോ. പി.എൽ. സാബു, അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, വേദശ്രീ കേരളകുമാർ, ഡോ. തോട്ടംഭുവനചന്ദ്രൻ നായർ, പ്രൊഫ. ജോൺസൺ കരൂർ, എൻ. രാജൻനായർ, ഡോ. ഹേനാലാൽ, ഷീലാ പ്രണവം മധു, രാജൻ നികുഞ്ചിതം എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. തുടർന്ന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രകാശൻ കളത്തറയുടെ മിഴാവുകൾ എന്ന കൃതിയുടെ പ്രകാശനവും നടന്നു. 12ന് സംഗീതാരാധനയും വൈകിട്ട് 4ന് നൃത്തസന്ധ്യയും അരങ്ങേറി.