കുണ്ടറ: കൊറ്റങ്കര സ്വദേശി സാനു റഷീദിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയായ ചന്ദനത്തോപ്പ് കുഴിയം ആയിരവില്ലൻ ക്ഷേത്രത്തിനു സമീപം രജനി നിവാസിൽ രഞ്ജിത്തിനെ (33) കുണ്ടറ പൊലീസ് പിടികൂടി. 7ന് രാത്രി 7.30 ഓടെയാണ് ചന്ദനത്തോപ്പ് സാരഥി ജംഗ്ഷനിലെ സീബ് മോട്ടോഴ്സിന്റെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷണം പോയത്. തുടർന്ന് സാനു നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. രഞ്ജിത്ത് 2017ലും വധശ്രമക്കേസിൽ കുണ്ടറ പൊലീസിന്റ പിടിയിലായിട്ടുണ്ട്. കുണ്ടറ എസ്.ഐ ഗോപകുമാർ, എ.എസ്.ഐ പൊന്നച്ചൻ, സി.പി.ഒ റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.