നീരാവിൽ: പെരിനാട് മണ്ണൂർ വീട്ടിൽ കെ.കെ. രാഘവൻ (കെ.കെ.ആർ, 95) നിര്യാതനായി. നവോദയം ഗ്രന്ഥശാല സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു, അഞ്ചാലുംമൂട് സർവ്വീസ് സഹകരണ ബാങ്ക് മുരുന്തൽ കയർ സംഘം എന്നീ സ്ഥാപനങ്ങളുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ തുളസിഭായി (അദ്ധ്യാപിക). മക്കൾ: ഡോ. ടി. ഗീത (റിട്ട. എസ്.എം.ഒ ആയൂർവേദം), സി.എം.ഡി അജയ്കുമാർ (റിട്ട. ഇന്ത്യൻ നേവി), ഗിരിജ (പോസ്റ്റ് മാസ്റ്റർ തേവള്ളി), അജിത (അദ്ധ്യാപിക എസ്.എൻ പബ്ളിക് സ്കൂൾ മുള്ളുവിള). മരുമക്കൾ: പരേതനായ ബാബുരാജ്, സുനു അജയ് (അദ്ധ്യാപിക, കെ.വി, കൊച്ചി), ആനന്ദൻ (റിട്ട. സെയിൽ ടാക്സ് ഓഫീസർ), ഗോപാലകൃഷ്ണൻ (റിട്ട. സ്പോർട്സ് അറ്റോറിറ്റി ഓഫ് ഇന്ത്യ കൊല്ലം). സഞ്ചയനം 13ന് രാവിലെ 8ന്.