കൊല്ലം: മയ്യനാട്ടെ റോഡുകളുടെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉപരോധം ഉദ്ഘാടനം ചെയ്തു. മയ്യനാട്ടെ റോഡുകൾ തകർന്ന് താറുമാറായിട്ടും പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ആർ.എസ്. അബിൻ പറഞ്ഞു. മയ്യനാട് മണ്ഡലം പ്രസിഡന്റ് വിപിൻ വിക്രം അദ്ധ്യക്ഷത വഹിച്ചു. ഷെഫീക്ക് കിളികൊല്ലൂർ, പ്രമോദ് തിലകൻ, വിനോജ് വർഗീസ്, നസ്മൽ കളത്തിക്കാട്, സുധീർ കൂട്ടുവിള, ഷെമീർ വലിയവിള, ജോയി മയ്യനാട്, ഷിയാസ് അമ്മാച്ചൻമുക്ക്, ഷഹീർ പള്ളിത്തോട്ടം, എ. ലിജു, ഷെഫീക്ക് കൊട്ടിയം, നിഖിൽ താന്നി, ജാഫർ മയ്യനാട്, പി. പ്രഭാത്, ടി. ഷിജിൻ, അഫ്സൽ വഹാബ്, ഷിബു മയ്യനാട് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.
പുനർനിർമ്മാണം ഉടൻ തുടങ്ങുമെന്ന എക്സിക്യൂട്ടീവ് എൻജിനിയറുടെ ഉറപ്പിനെ തുടർന്നാണ് മൂന്ന് മണിക്കൂർ നീണ്ട ഉപരോധ സമരം അവസാനിപ്പിച്ചത്. തുടർന്ന് എക്സിക്യൂട്ടീവ് എൻജിനിയർ മയ്യനാടെത്തി തകർന്ന റോഡുകൾ സന്ദർശിച്ചു.