panmana
' ഗാന്ധിയൻ ദർശനം ' എന്ന വിഷയത്തിൽ നടന്ന സെമിനാർ ടി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പന്മന ആശ്രമം: ഗാന്ധിജിയുടെ 150- ാമത് ജൻമവാർഷികത്തോട് അനുബന്ധിച്ച് പന്മന വലിയം മെമ്മോറിയൽ ബി.എഡ്.കോളേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ വാരാഘോഷ പരിപാടികൾക്ക് പന്മന ആശ്രമത്തിൽ സമാപനം. സമാപനത്തോട് അനുബന്ധിച്ച് ' ഗാന്ധിയൻ ദർശനം ' എന്ന വിഷയത്തിൽ സെമിനാർ നടന്നു. വലിയം ബി.എഡ് കോളേജ് അഡ്മിനിട്രേറ്റീവ് ഓഫീസർ ടി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. പന്മന മഞ്ജേഷ്, ഖജില എന്നിവർ സംസാരിച്ചു. ഗാന്ധിയൻ ദർശനം എന്ന വിഷയത്തിൽ ആർച്ച പ്രബന്ധം അവതരിപ്പിച്ചു. ചടങ്ങുകളുടെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും കുമ്പളം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.