c

കൊല്ലം: ദക്ഷിണേന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ബ്യൂട്ടി സലൂൺ ആന്റ് മേക്കപ്പ് സ്റ്റുഡിയോ ‘ജാജീസ് ബ്യൂട്ടി എക്‌സ്‌പ്രസ്’ പ്രവർത്തന സജ്ജമായെന്ന് ജാജീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ ഡോ.കെ.ജാജിമോൾ സുനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആധുനിക ബ്യൂട്ടി സലൂൺ സൗകര്യങ്ങളാകെ ഒരു കാരവനുള്ളിൽ ലഭ്യമാക്കുന്നതാണ് ജാജീസ് ബ്യൂട്ടി എക്‌സ്‌പ്രസ്.

കന്യാകുമാരി മുതൽ കാസർകോട് വരെ സേവനം നൽകാനാണ് ജാജീസ് ഗ്രൂപ്പ് ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തേക്കും ജാജീസിന്റെ പരിചയ സമ്പന്നരായ ജീവനക്കാരുമായി എത്തി മേക്കപ്പ് നടത്താൻ ജാജീസ് ബ്യൂട്ടി എക്‌സ്‌പ്രസിനാകും.

മേക്കപ്പ്, സ്‌കിൻ, ഹെയർ തുടങ്ങി എല്ലാത്തരം സൗകര്യങ്ങളും ഇതിലുണ്ടാകും.

ആധുനിക സൗകര്യത്തോടെ ശുചിമുറിയും കാരവനിൽ സജ്ജമാക്കിയിട്ടുണ്ട്. വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ വധുവിനും വരനുമൊപ്പം ഒരു വീട്ടിൽ നിന്ന് ഒന്നോ രണ്ടോ ആളുകൾക്ക് മാത്രമാണ് ബ്യൂട്ടി സലൂണിൽ എത്താനാവുക. ജാജീസ് ബ്യൂട്ടി എക്‌സ്‌പ്രസ് വീട്ടിലേക്ക് എത്തുന്നതോടെ മേക്കപ്പ് സങ്കൽപ്പങ്ങൾക്കാകെ മാറ്റം വരുത്താനാകും. കേരളത്തിലെ പതിവ് മേക്കപ്പ് സങ്കൽപ്പങ്ങളിലാകെ മാറ്റം വരുത്തിയ ജാജീസിന്റെ പുതിയ സംരംഭവും ആദ്യ ദിനങ്ങളിൽ തന്നെ ജനകീയമാവുകയാണ്. ജാജീസ് ബ്യൂട്ടി എക്‌സ്‌പ്രസിന്റെ സേവനം ആവശ്യപ്പെട്ട് സമീപിച്ചവരുടെ എണ്ണം ഏറെയാണ്. ഓൺലൈൻ, ഫോൺ സംവിധാനങ്ങളിലൂടെ ബുക്കിംഗ് നടത്താൻ അവസരമുണ്ട്.